ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭു വിളക്കും’ഒടിടിയിലേക്ക്. ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മെയ് 26ന് ചിത്രം ഒ.ടി.ടിയില്‍ എത്തുക. ഫഹദ് നര്‍മ്മരസമുള്ള കഥാപാത്രമായാണ് എത്തിയതെങ്കിലും ചിത്രം ആകെ 15 കോടിയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. അഞ്ജന ജയപ്രകാശ്, വിനീത്, ധ്വനി രാജേഷ്, വിജി വെങ്കടേഷ്, ഇന്നസെന്റ്, മുകേഷ്, നന്ദു, ശാന്തി കൃഷ്ണ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഇന്നസെന്റ് അവസാനമായി അഭിമനയിച്ച ചിത്രം കൂടിയാണിത്. ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥനും ഞാന്‍ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഹദ് എത്തിയ ചിത്രം കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മ്മിച്ചത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.