രണ്ടായിരം രൂപ പിൻവലിച്ച സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ എസ്ബിഐയുടെ വിശദീകരണം.2000 രൂപയുടെ നോട്ട് മാറിയെടുക്കാൻ പ്രത്യേകം ഫോം വേണ്ടെന്നും 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാൻ തിരിച്ചറിയല്‍ രേഖകളും സമർപ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. നിലവിൽ പ്രചാരത്തിലുള്ള നോട്ടുകൾ സെപ്തംബർ മുപ്പതിനകം ബാങ്കുകളിൽ തിരികെ നല്‍കാനാണ് നിർദ്ദേശം.
2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക ഫോം വേണ്ടെന്ന് എസ്ബിഐ
