ജോലി ചെയ്യുന്നതിനിടെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. രാഹുല്‍ മാത്യു. ഇവിടെ കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍, പ്രശ്നപരിഹാരം മാത്രം സാധ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയാശങ്കയില്ലാതെ ജോലി ചെയ്യാന്‍ ഓരോ പൗരനും അവസരമൊരുക്കേണ്ടത് സ്റ്റേറ്റിന്‍റെ ഉത്തരവാദിത്വമാണ്. ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാത്രം അധികാരികള്‍ പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യം തീരുന്നില്ല. അത് നടപ്പാക്കുന്നതിലാണ് കാര്യം. കോടതിയും സര്‍ക്കാറും ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. രാഹുല്‍ മാത്യു
