താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നു. ഇന്നും നാളെയും എൻഡി ആർ എഫിന്റെ തെരച്ചിൽ തുടരാൻ തീരുമാനം. നടപടിക്രമം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് തെരച്ചിൽ തുടരുന്നത്.
അതോടൊപ്പം കേരളത്തിൽ 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 2018 സിനിമയുടെ നിർമ്മാതാക്കൾ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു.