ഹീറോ മോട്ടോകോര്‍പ്പ് ജനപ്രിയ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 25,000 രൂപ കുറച്ചു. ഇതോടെ സ്‌കൂട്ടറിന്റെ അടിസ്ഥാന വില 1.20 ലക്ഷം രൂപയായി കുറഞ്ഞു. അതേസമയം വി1 പ്രോയ്ക്ക് 1.40 ലക്ഷം രൂപയാണ് സബ്സിഡി ഉള്‍പ്പെടെയുള്ള എക്സ് ഷോറൂം വില. ഹീറോ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളില്‍ ലഭ്യമാണ്. ഇത് രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു – വി1 പ്ലസിനൊപ്പം 3.44കിലോവാട്ട്അവറും വി1 പ്രോയ്ക്കൊപ്പം 3.94കിലോവാട്ട്അവറും. ആദ്യത്തേത് ഒറ്റ ചാര്‍ജില്‍ 143 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വി1 പ്രോയ്ക്ക് ഒറ്റ ചാര്‍ജില്‍ 165 കിലോമീറ്റര്‍ വരെ ഓടാനാകും. വി1 പ്രോ, വി1 പ്ലസ് എന്നിവയ്ക്ക് യഥാക്രമം 3.2 സെക്കന്‍ഡിലും 3.4 സെക്കന്‍ഡിലും പൂജ്യം മുതല്‍ ഓരോ മണിക്കൂറിലും 40കിമീ വേഗത കൈവരിക്കാന്‍ കഴിയും. ഇ-സ്‌കൂട്ടറുകള്‍ പരമാവധി 80 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. നിലവില്‍ വിദ വി1 ഇ-സ്‌കൂട്ടര്‍ ഡല്‍ഹി, ജയ്പൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഈ വര്‍ഷം 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.