എസ് സുരേഷ്ബാബുവിന്റെ രചനയില്‍ വി കെ പ്രകാശ് സംവിധാനം ചെയുന്ന ‘ലൈവ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ആലാപനം’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന മംമ്ത മോഹന്‍ദാസ് ആണ്. അഡിഷണല്‍ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എന്‍ജിനീയറിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് നിതിന്‍ സാബു ജോണ്സന്, അനന്ദു പൈ എന്നിവര്‍ നിര്‍വഹിക്കുമ്പോള്‍ ഗിറ്റാര്‍ കൈകാര്യം ചെയ്തത് അല്‍ഫോന്‍സ് ജോസഫ് തന്നെയാണ്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പ്രമേയമാക്കുന്ന ചിത്രമാണിത്. മംമ്ത മോഹന്‍ദാസ്, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.