അരിക്കൊമ്പനെ സ്ഥലം മാറ്റാനായി ഇന്നു രാവിലെ നാല് മണിക്ക് 150 ലേറെ ദൗത്യ സേനാംഗങ്ങൾ തുടങ്ങിയ ശ്രമം കാട്ടാനയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി. രാവിലെ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു.വാച്ചർമാരുടെ ഒരു സംഘം ബേസ് ക്യാമ്പിൽ മടങ്ങിയെത്തി. എല്ലാ ദൗത്യങ്ങൾക്കും അതിൻറേതായ വെല്ലുവിളിയുണ്ടെന്ന് അനിൽ സക്കറിയ പറഞ്ഞു.
ഒരു ദിവസം കൊണ്ടു ചെയ്യാവുന്ന ദൗത്യമല്ലെന്ന് അരുൺ സക്കറിയ
