സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ടോപ്ലെസ് ആയി നടി പായല്‍ രജ്പുത്. ആര്‍എക്‌സ് ഹണ്ട്രഡ് എന്ന തെലുങ്ക് ചിത്രത്തിനു ശേഷം സംവിധായകന്‍ അജയ് ഭൂപതിയും നടി പായല്‍ രജ്പുത്തും വീണ്ടും ഒന്നിക്കുന്ന ‘മംഗള്‍വാരം’ എന്ന ചിത്രത്തിലാണ് നടി ടോപ്ലെസ് ആയത്. മലയാളത്തില്‍ സിനിമയുടെ പേര് ‘ചൊവ്വാഴ്ച’ എന്നാണ്. ചിത്രത്തില്‍ ശൈലജ എന്ന കഥാപാത്രമായാണ് പായല്‍ എത്തുന്നത്. തൊണ്ണൂറ് കാലഘട്ടത്തില്‍ നടക്കുന്ന വില്ലേജ് ആക്ഷന്‍ ത്രില്ലറാകും മംഗള്‍വാരം. തമിഴില്‍ ചെവ്വൈകിഴമൈ എന്ന പേരുള്ള ചിത്രം, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. കാന്താര ഫെയിം അജനീഷ് ലോക്‌നാഥ് ആണ് സംഗീതം. പഞ്ചാബ് സ്വദേശിയായ പായല്‍ രജ്പുത് ടെലിവിഷന്‍ രംഗത്തുനിന്നാണ് സിനിമയിലെത്തുന്നത്. ആര്‍എക്‌സ് ഹണ്ട്രഡ് എന്ന ചിത്രമാണ് നടിയെ തെന്നിന്ത്യയില്‍ ശ്രദ്ധേയയാക്കിയത്. ചിത്രത്തില്‍ അതീവ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്. പിന്നീട് റിലീസ് ചെയ്ത ആര്‍ഡിഎക്‌സ് ലൗ എന്ന സിനിമയിലും പായലിന്റെ ഗ്ലാമര്‍ പ്രകടനം ആരാധകരെ കൂട്ടി.