2023-ന്റെ ആദ്യ പാദത്തില്‍ മെഴ്സിഡസ് ബെന്‍സിന് റെക്കോര്‍ഡ് വില്‍പ്പന. 2022-23 ല്‍ വില്‍പ്പന 36.67 ശതമാനം ഉയര്‍ന്ന് 16,497 യൂണിറ്റിലെത്തിയെന്നാണ് കണക്കുകള്‍. മുന്‍ വര്‍ഷത്തെ 12,071 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ വളര്‍ച്ച. വിശാലവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്ന ശ്രേണി ജനുവരി മുതല്‍ മാര്‍ച്ച് വരെ കമ്പനിയെ 4,697 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 4,022 യൂണിറ്റുകളെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന. 1.5 കോടിക്ക് മുകളില്‍ വിലയുള്ള ടോപ് എന്‍ഡ് വാഹനങ്ങള്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ 107 ശതമാനം വളര്‍ച്ച കൈവരിച്ചു. ചൈനയെയും പാശ്ചാത്യ വിപണികളെയും അപേക്ഷിച്ച് ഇന്ത്യയിലെ ലക്ഷ്വറി വാഹന സെഗ്മെന്റ് ഇപ്പോഴും വളരെ ചെറുതാണ്. ഇന്ത്യയിലെ ആഡംബര കാര്‍ സെഗ്മെന്റില്‍, ഏകദേശം 42 ശതമാനം വിഹിതവുമായി മെഴ്സിഡസ് ബെന്‍സാണ് വിപണിയില്‍ മുന്നില്‍. 2022 ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 4,022 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2023 ന്റെ ആദ്യ പാദത്തില്‍ കമ്പനി 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇ-ക്ലാസ് ലോംഗ് വീല്‍ബേസ്, സി-ക്ലാസ് , ജിഎല്‍ഇ തുടങ്ങിയ മെഴ്സിഡസ് ബെന്‍സിന്റെ ടോപ്പ്-എന്‍ഡ് വെഹിക്കിളുകളിലും ടിഇവിയിലും ഉയര്‍ന്ന വില്‍പ്പന റിപ്പോര്‍ട്ട് ചെയ്യുന്നു.