കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ വെച്ച് നിതീഷ് കുമാറും തേജസ്വി യാദവും രാഹുൽ ഗാന്ധിയും ഏകദേശം ഒന്നരമണിക്കൂറോളം ചർച്ച നടത്തി. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഖർഗെ പറഞ്ഞു.2024 ൽ തെരഞ്ഞെടുപ്പിനെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണം. സമാനമനസ്കരായ എല്ലാവരെയും ഒന്നിപ്പിക്കണമെന്ന പൊതു അഭിപ്രായമാണ് ചർച്ചയിൽ ഉണ്ടായത്.
പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് ഖർഗെ
