പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചതിന് ദില്ലിയിൽ ആറ് പേർ അറസ്റ്റിലായി. ആം ആദ്മി പാർട്ടി ഓഫീസിൽ നിന്നും പോസ്റ്ററുകളുമായി വാഹനം പിടിച്ചെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി ഇത്തരത്തിലുള്ള പോസ്റ്ററുകൾ ദില്ലിയുടെ പല ഭാഗത്തും പതിച്ചിരുന്നു. തുടർന്നാണ് പോലീസ് പോസ്റ്ററുകൾ ശേഖരിക്കുകയും അറസ്റ്റുണ്ടാവുകയും ചെയ്തത്.
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചതിന് ദില്ലിയിൽ ആറ് പേർ അറസ്റ്റിൽ
