ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തളര്‍ച്ച, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. അനീമിയ തന്നെ പല തരത്തിലുണ്ട്. അതില്‍ ഭക്ഷണത്തിലെ അയണിന്റെ കുറവ് മൂലമുണ്ടാകുന്നതാണ് അയണ്‍ ഡെഫിഷ്യന്‍സി അനീമിയ. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്. കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്. തലകറക്കം, അമിതമായ ക്ഷീണം, ഉന്മേഷക്കുറവ്, നടക്കുമ്പോള്‍ കിതപ്പ്, തളര്‍ച്ച, നെഞ്ചിടിപ്പ്, ശരീരം വിളറി വെളുത്തുവരിക, കാലുകളിലെ നീര്, കൈകളും കാലുകളും തണുത്തിരിക്കുക, തലവദേന തുടങ്ങിയവയാണ് അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് വിളര്‍ച്ച ഉണ്ടാകണമെന്നില്ല. ഈ ലക്ഷണങ്ങളില്‍ ഏന്തെങ്കിലുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്. ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ച തടയുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. മത്സ്യം, ചീര അടക്കമുള്ള ഇലക്കറികള്‍, പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ബീറ്റ്‌റൂട്ട്, ഈന്തപ്പഴം, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയാന്‍ സഹായിച്ചേക്കാം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan