ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ പിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും ആവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയര്‍ ആന്റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയര്‍ ആന്റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിയമസഭയിലെ മൗനം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ പിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
