ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയ കേസിൽ സിബിഐ ആസ്ഥാനത്ത് നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് എഎപി ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്റ് ചെയ്തതെന്ന് ആം ആദ്മി പാർട്ടി നേതൃത്വം ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്നും ആംആദ്മി ട്വീറ്റ് ചെയ്തു. സിസോദിയയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിന് ചുറ്റും പൊലീസ് നിരോധനാജ്ഞയും വൻ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയെ ഒതുക്കാൻ നത്തുന്ന എല്ലാ ശ്രമങ്ങളെയും കരുതലോടെ തടയാൻ ആകുമെന്നും പാർട്ടി നേതാക്കൾ പ്രതികരിച്ചു.
മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു
