സന്താനത്തെ നായകനാക്കി പ്രശാന്ത് രാജ് സംവിധാനം ചെയ്ത ‘കിക്ക്’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പുറത്തെത്തിയ ട്രെയ്‌ലറിന് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സന്താനം നായകനായെത്തുന്ന 15- ാമത്തെ ചിത്രമാണിത്. ടാനിയ ഹോപ്പ് നായികയാവുന്ന ചിത്രത്തില്‍ രാഗിണി ദ്വിവേദി, സെന്തില്‍, മന്‍സൂര്‍ അലി ഖാന്‍, തമ്പി രാമയ്യ, ബ്രഹ്മാനന്ദം, കോവൈ സരള, മനോബാല, വൈ ജി മഹേന്ദ്രന്‍, രാജേന്ദ്രന്‍, വൈയാപുരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം അര്‍ജുന്‍ ജന്യയാണ്.