കുർബാന ഏകീകരണ തർക്കം നിലനിൽക്കുന്ന എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ പൊലീസും വൈദികരും തമ്മിൽ തർക്കം നടന്നു. ചേരാനെല്ലൂർ സിഐ യും മൈനർ സെമിനാരി റെക്ടർ ഫാ.വർഗീസ് പൂതവേലിത്തറയും തമ്മിൽ ആയിരുന്നു തർക്കം ഉണ്ടായത്. ബിഷപ് ഹൗസിൽ എത്തിയ വൈദികരെ, പൊലീസ് ഗേറ്റ് പൂട്ടി തടഞ്ഞതാണ് തർക്കത്തിന് കാരണമായത്.
സ്വന്തം വീടിന്റെ വാതിൽ അടച്ചു വീട്ടിലേക്ക് കയറേണ്ട എന്ന് പറയുന്നത് പോലെയാണ് നടപടി എന്ന് പോലീസുകാരോട് വൈദികൻ പറഞ്ഞു. വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാൻ വന്നാൽ അച്ഛൻ വീട്ടിലേക്ക് കയറേണ്ടെന്നു പറയും എന്ന് എസ് ഐ യുടെ മറുപടി. ഇന്ന് വൈകിട്ടാണ് ഈ വാദപ്രതിവാദങ്ങൾ നടന്നത്.