2002 ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തില്‍ കലാപകാരികളെ പാഠം പഠിപ്പിച്ച് ബിജെപി സമാധാനം സ്ഥാപിച്ചെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് അമിത് ഷായുടെ പരാമര്‍ശം. തെരഞ്ഞെടുപ്പു കാലത്ത് വിദ്വേഷം വളര്‍ത്താനാണ് ബിജെപിയും അമിത് ഷായും ശ്രമിക്കുന്നത്. ഇത്രയും ഗുരുതര പരാമര്‍ശം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
അമിത് ഷായ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനും ഒന്നും പറയാനില്ല;യച്ചൂരി
