എസ്ഐആർ കേസുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പേര്, പ്രായം,വിലാസം, ഉൾപ്പെടെയുള്ളവയിലെ വൃത്യാസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒഴിവാക്കലിലാണ് കോടതി നീരീക്ഷണം. താമസമില്ലാത്തവരായി ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയെന്ന് കോടതി ചോദിച്ചു. വിലാസം മാറിയതുകൊണ്ട് പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കരുത്. ഈ 43 ലക്ഷം പേരെ കണ്ടെത്താൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു. 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്നും എന്യുമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും കോടതി ചോദിച്ചു.
ഇലക്ഷൻ കമ്മീഷനോട് ചോദ്യവുമായി സുപ്രീം കോടതി
