ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ഔദ്യോഗികമായി ചുവടുവെച്ച് ഇലോണ്‍ മസ്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’. മസ്ക് വാഗ്ദാനം ചെയ്ത ചരിത്രപ്രധാനമായ എഐ ചലച്ചിത്രത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍, ഗ്രോക്കിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടായ ‘ഗ്രോക്ക് ഇമാജിന്‍’, ഗ്രീക്ക് ഇതിഹാസമായ ‘ഒഡിസി’യെ അടിസ്ഥാനമാക്കിയുള്ള 7 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തിറക്കി. മുഴുവന്‍ ഫീച്ചര്‍ ഫിലിമിന് പകരം, വരാനിരിക്കുന്ന പരമ്പരയിലെ ആദ്യ എപ്പിസോഡായാണ് ഈ ഹ്രസ്വചിത്രം പുറത്തുവിട്ടത്. വണ്ടര്‍ സ്റ്റുഡിയോസും സംവിധായകന് ദേവ് വാക്കറും ചേര്‍ന്ന് ഗ്രോക്കുമായി സഹകരിച്ചാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രക്രിയയും കൈകാര്യം ചെയ്തത് ഗ്രോക്ക് ആണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. എക്സ്എഐയുടെ എഐ ഇമേജ് ആന്‍ഡ് വിഡിയോ ടൂളായ ‘ഗ്രോക്ക് ഇമാജിന്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ സൃഷ്ടിച്ചത്.
മസ്കിന്റെ ‘ഗ്രോക്ക്’ നിര്‍മിച്ച ആദ്യ എഐ ചിത്രമെത്തി
