മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ഗാന്ധി. വെടിയുണ്ടകളെ പേടിയില്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ദില്ലി പൊലീസ് ക്രൂരമായി മർദിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഋതു എന്ന പെൺകുട്ടിയാണ് രാഹുലിനൊപ്പം ഉണ്ടായിരുന്നത്. ആതിര എന്ന പെൺകുട്ടിയുടെ ഒരു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്ത്രീ എന്ന പരിഗണന പോലും പൊലീസ് നൽകിയില്ലെന്ന് ആതിര മാധ്യമങ്ങളോട് സംസാരിക്കവേ വെളിപ്പെടുത്തി.
പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ഗാന്ധി
