Untitled Design 2026 10 10T103811.250

ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് പിഎസ്‍സി നിയമനം നൽകും. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ പ്രതാപിന്റെ നിയമന ശുപാർശ പിഎസ്‍സി റദ്ദാക്കും. വിവരം ഹൈക്കോടതിയെയും അറിയിക്കും. ചീഫ് ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ ഡിവിഷൻ പോസ്റ്റുകളിലേക്കുള്ള പൊതുപരീക്ഷയിലായിരുന്നു ക്രമക്കേട് ആരോപണം. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയിരുന്നു ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇടത് സംഘടനാ പ്രവർത്തകനായ അരുണിന് ഒന്നേകാൽ ലക്ഷം ശമ്പളം വരുന്ന തസ്തികയിലേക്ക് അതിവേഗ നിയമനവും നൽകി. പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *