1 10

നീണ്ട ഇടവേളയ്ക്കുശേഷം റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി റിസര്‍വ് ബാങ്ക്. കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശനിരക്കായ റിപ്പോ ഇതോടെ 5.50 ശതമാനമായി. ആര്‍.ബി.ഐ. പണനയ സമീപനം ന്യൂട്രലില്‍ നിന്നു ഘട്ടംഘട്ടമായുള്ള കാര്‍ക്കശ്യത്തിലേക്കു മാറ്റി. ഇതിനര്‍ഥം വരുന്ന യോഗങ്ങളിലും നിരക്കു വര്‍ധന ഉണ്ടാകും എന്നാണ്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും വളര്‍ച്ചാ അനുമാനം ആര്‍ബിഐ ഉയര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അനുമാനം 40 ബേസിസ് പോയന്റ് വര്‍ധിപ്പിച്ച് 7.1 ശതമാനമാക്കി. വാര്‍ഷിക ചില്ലറവിലക്കയറ്റ പ്രതീക്ഷ അഞ്ചില്‍ നിന് 5.2 ശതമാനമായി കൂട്ടി. മറ്റ് അനുബന്ധ നിരക്കുകളും ഉയര്‍ത്തി. പുതിയ വായ്കള്‍ക്കു പലിശ ചെറിയ തോതില്‍ കൂടാന്‍ ഈ തീരുമാനം വഴിതെളിക്കും. ഭവന വായ്പകളില്‍ ഇഎംഐ തുക കൂട്ടുകയോ കാലാവധി കൂട്ടുകയോ ചെയ്യേണ്ടി വരും. പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ കിട്ടും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *