Untitled Design 2026 10 06T105909.182

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സി ഐ എസ് എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലടക്കം കേസെടുത്തു.  മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എ സി പി വിവേക് ഭഗത്തിനെതിരെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ദില്ലി പോലീസ് പറയുന്നത്. എ സി പിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *