12 വര്‍ഷമായി പരസ്യസംവിധായകനായി പ്രവര്‍ത്തിച്ച ശ്രീലാല്‍ നാരായണന്, യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം ആണ് ‘സ്പ്രിംഗ്’. രചന, സംവിധാനം – ശ്രീലാല്‍ നാരായണന്. ബദുഷാസ് സില്‍വര്‍ സ്ക്രീന്‍ എന്റര്ടെയ്ന്മെന്റ്, ലൈം ടീ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മഞ്ജു ബാദുഷ, ഷാഹുല്‍ ഹമീദ്, ശ്രീലാല്‍ എം.എന്‍. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 30ന് തിയേറ്ററുകളില്‍ എത്തും. റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തില്‍ ഉണ്ണിലാലു, പൂജിത മേനോന്, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പില്‍ അശോകന്, വിനീത് തട്ടില്‍, ഉണ്ണിരാജ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
റൊമാന്റിക് ത്രില്ലര്‍ ചിത്രം ‘സ്പ്രിംഗ്’ 30ന്
