‘വാഴ 2’ സിനിമയിലെ ‘കൂടെപ്പിറന്നോര്‍…’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയ പാര്‍വതീഷ് പ്രദീപിന്റെ പുതിയ ഗാനം ‘തീരാ തീരാ’ പുറത്ത്. തിങ്ക് ഒറിജിനല്‍ ആണ് മ്യൂസിക് വിഡിയോ അവതരിപ്പിക്കുന്നത്. ‘കാന്ത’ സോങ്ങിന്റെ വൈറല്‍ കൊറിയോഗ്രഫിയിലൂടെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫറും ഡാന്‍സറുമായ നോയല്‍ അലക്സാണ്ടറും ഡാന്‍സര്‍ നിരഞ്ജനയും ഒന്നിക്കുന്ന വീഡിയോ ഗാനമാണിത്. സ്നേഹിക്കുന്ന ആള് അടുത്തില്ലാതാകുമ്പോള്‍ അനുഭവപ്പെടുന്ന മിസ്സിങ് ഫീലിങ്ങാണ് ആഫ്രോ-ഇന്‍ഡി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ‘തീരാ തീരാ’ പറയുന്നത്. ആഫ്രോ-ഇന്‍ഡി എലമെന്റുകള്‍ക്കൊപ്പം അക്കോസ്റ്റിക് ഗിറ്റാര്‍, ഇന്ത്യന്‍ ഫ്ലൂട്ട്, വാം ആംബിയന്റ്-ഓര്‍ഗാനിക് സൗണ്ട് എന്നിവയാണ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
