തിരുവനന്തപുരത്ത് യാതൊരു പ്രകോപനവുമില്ലാതെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്നും, ബോധപൂർവ്വം ആസൂത്രണം ചെയ്ത പ്ലാൻ അനുസരിച്ചാണ് കെ.എസ്.യുക്കാർ ഹോസ്റ്റലിലേക്ക് കയറി ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിലേക്ക് കല്ലും തീപ്പന്തവും എറിയുകയായിരുന്നു. എന്നാൽ എസ്.എഫ്.ഐക്കാർ കടന്നാക്രമിച്ചിട്ടില്ലെന്നും അവർ തകർത്ത വാഹനം ഏതാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
തിരുവനന്തപുരത്ത് അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമമാണെന്ന് എംവി ഗോവിന്ദൻ
