അനശ്വര രാജന്‍ നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം ‘ഇട്ലു അര്‍ജുന’ ടീസര്‍ എത്തി. നവാഗതനായ അനീഷ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സംസാരിക്കാന്‍ കഴിയാത്ത (മൂകനായ) അര്‍ജുന്‍ എന്ന യുവാവിന്റെയും അവന്റെ അയല്‍ക്കാരിയായ കീര്‍ത്തിയുടെയും പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കീര്‍ത്തിയെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ അര്‍ജുന്‍ നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. സിനിമയില്‍ ഊമയായ കഥാപാത്രമായി അനീഷ് എത്തുന്നു. മഹേഷ് ഉപ്പളയാണ് സംവിധാനം. നിര്‍മാണം വെങ്കി കുടുമല. സംഗീതം തമന്‍. ആക്ഷനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 30ന് തിയറ്ററുകളിലെത്തും.
അനശ്വര രാജന്‍ ചിത്രം ‘ഇട്ലു അര്‍ജുന’ ടീസര്‍
