കേരള സർവകലാശാലയിൽ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാനായി വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടി ഹൈക്കോടതിയെ അറിയിക്കും. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്‍റെ നയമെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു. അതേസമയം വിവാദ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും 2005-ലെ എംജി സർവകലാശാലയുടെ മാർഗ്ഗരേഖ പേര് മാറ്റി ഇറക്കിയതാണ്, അതാണ് ഉപസമിതിക്ക് തന്നത്. യോഗത്തിൽ എതിർപ്പ് അറിയിച്ചിട്ടും മാർഗ്ഗരേഖ വിതരണം ചെയ്തു. അതിൽ നടപടി ആവശ്യപ്പെടുമെന്ന് സിൻഡിക്കറ്റ് ഉപസമിതി അധ്യക്ഷൻ അജയ് ജുവൽ കുര്യാക്കോസ് വ്യക്തമാക്കി.
കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ല
