ഒരു ഇടവേളയ്ക്കുശേഷം സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി ശ്രീകുമാരന്‍ തമ്പി. ജഹാംഗീര്‍ ഉമ്മര്‍ സംവിധാനം ചെയ്യുന്ന ‘ധനുഷ്കോടിയിലേക്ക്’ എന്ന ചിത്രത്തിലെ ‘വരവായി.. വരവായി.. വസന്തോത്സവം വരവായി..’ എന്ന ഗാനമാണ് ശ്രീകുമാരന്‍ തമ്പി എഴുതിയിരിക്കുന്നത്. താരിഖ് ആണ് സംഗീത സംവിധാനം. ചിത്രം സെപ്റ്റംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് അഡ്വ. ബാലാജി രവീന്ദ്രന് ആണ്. സുധീര്‍ കരമന, ലെന, നിസ്താര്‍ അഹമ്മദ് സേട്ട്, അരുണ്‍, ആര്‍ദ്ര ഗോപകുമാര്‍, എം ആര് ഗോപകുമാര്‍, ദിനേശ് പണിക്കര്‍, പ്രേംകുമാര്‍, വി കെ ബൈജു, സിന്ധു വര്‍മ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. വിനീത് ശ്രീനിവാസന്, മധു ബാലകൃഷ്ണന്, വിധു പ്രതാപ്, നജീം അര്‍ഷാദ്, സിതാര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ്, വര്‍ഷ എസ് നായര്‍ തുടങ്ങിയവര്‍ ഗാനങ്ങളും ആലപിച്ചിരിക്കുന്നു.
