സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ആളുകൾ വന്നതുകൊണ്ട് മാത്രം തിരുത്തൽ ആകില്ലെന്നും, പാർട്ടിയിൽ തിരുത്തൽ വേണ്ടത് നയങ്ങളിലും നിലപാടുകളിലുമാണെന്നും വി കുഞ്ഞികൃഷ്ണൻ എംഎൽഎ. ഇഡി നടപടിയിൽ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ പിണറായിക്ക് കഴിഞ്ഞിട്ടില്ല, പുറത്ത് പറയാൻ കഴിയാത്ത ചില കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.ഒരാൾ നിർദ്ദേശിക്കുകയും ബാക്കിയുള്ളവർ അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടിയിൽ തിരുത്തൽ വേണ്ടത് നയങ്ങളിലും നിലപാടുകളിലുമാണെന്ന് കുഞ്ഞികൃഷ്ണൻ
