‘ബ്ലാക്ക് ഫോറസ്റ്റ് ‘, ‘അങ്ങു ദൂരെ ഒരു ദേശത്ത് ‘എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി മാത്യുവും നിര്‍മ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ‘ദൈവത്താന്‍ കുന്ന് ‘എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. കാലാകാലങ്ങളായി മനുഷ്യന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണിത്. ദിനേശ് പ്രഭാകര്‍ നായകനാവുന്ന ചിത്രത്തില്‍ സോമു മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരി നമ്പൂതിരി,സഞ്ജു ജോഷി മാത്യു, ജിന്‍സി, മാസ്റ്റര്‍ അര്‍ണ്ണവു, മാസ്റ്റര്‍ മുന്ന,ബേബി ദേവിക, ലിബിക എന്നിവരും അഭിനയിക്കുന്നു. സെപ്റ്റംബര്‍ പതിനെട്ടിന് ‘ദൈവത്താന്‍ കുന്ന് ‘പ്രദര്‍ശനത്തിനെത്തുന്നു.
