സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നുവെന്ന് റിപ്പോർട്. തുടർച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റാണ്. പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലക്ക് ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. എങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് പരിഹാരമാകില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു
