കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് കമ്പനിയുടെ ആകെ ഓര്‍ഡര്‍ ബുക്ക് മൂല്യം 21,900 കോടി രൂപ കടന്നു. മുന്‍ വര്‍ഷം ഇത് 21,100 കോടി രൂപയയായിരുന്നു. ആകെ ലഭിച്ച 21,900 കോടി രൂപയുടെ ഓര്‍ഡറുകളില്‍ 20,700 കോടി രൂപയും ഷിപ്പ് ബില്‍ഡിംഗ് രംഗത്തു നിന്നാണെന്ന് കമ്പനിയുടെ പുതിയ ഇന്‍വെസ്റ്റര്‍ പ്രസന്റേഷന് സൂചിപ്പിക്കുന്നു. 78 കപ്പലുകളുടെ നിര്‍മ്മാണമാണ് കൊച്ചിന് ഷിപ്പ്യാര്ഡ് ഏറ്റെടുത്തിരിക്കുന്നത്. ഷിപ്പ് റിപ്പയറിംഗ് വിഭാഗത്തില്‍ 1,200 കോടി രൂപയുടെ ഓര്‍ഡറുകളുമുണ്ട്. പ്രതിരോധ മേഖലയില്‍ നിന്നാണ് വലിയ പങ്കും ലഭിച്ചിരിക്കുന്നത്. 11 കപ്പലുകള്‍ക്കായി 11,900 കോടി രൂപയുടെ ഓര്‍ഡറുകളുണ്ട്. ഇതിനുപുറമെ ഇന്ത്യന്‍ നേവിക്ക് വേണ്ടി 5 നെക്സ്റ്റ് ജനറേഷന് സര്‍വേ വെസ്സലുകള്‍ നിര്‍മ്മിക്കാനുള്ള 5,000 കോടിയോളം രൂപയുടെ എല്‍-1 കരാറിലും കൊച്ചിന് ഷിപ്പ്യാര്ഡ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
