വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രണബാലി’യുടെ പവര്‍പാക്ക് ടീസര്‍ റിലീസ് ചെയ്തു. ബ്രീട്ടീഷുകാരുടെ അധിനിവേശത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനെത്തിയ നായകന് രണബാലി എന്ന കഥാപാത്രത്തെയാണ് വിജയ് ദേവരക്കൊണ്ട അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. രാഹുല്‍ സങ്കൃത്യന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 16 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ ചിത്രം ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാന ‘ജയമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ദി മമ്മി’ എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന് അര്‍നോള്‍ഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. സര് തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു.
