അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ വിമർശനവുമായി മുൻ എം എൽ എയും സി പി എം നേതാവുമായ എച്ച് സലാം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോയെന്നും ഈ തുക ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും അഴിമതിവിരുദ്ധ ലേബലൊട്ടിച്ച് നടക്കുന്ന സുധാകരൻ സ്വന്തം വീട്ടുകാരുടെയും മകന്റെ എൻ ആർ ഐ അക്കൗണ്ടുകളുടെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറുണ്ടോ എന്നും സലാം ചോദിച്ചു. പാർട്ടിയെ ചതിച്ച് പുറത്തുപോയയാൾ സി പി എമ്മിനെ നന്നാക്കാൻ വരേണ്ടതില്ലെന്നും സലാം കുറിപ്പിൽ വ്യക്തമാക്കി.
അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി എച്ച് സലാം
