വില്‍പ്പന മന്ദഗതിയിലായതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി. കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 25,000 രൂപയ്ക്ക് താഴെയുള്ള ഫോണുകള്‍ക്കായിരിക്കും നികുതിയിളവ് അനുവദിക്കുക. നിലവില്‍ 18 ശതമാനമാണ് മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി. മുന്‍പ് വരുത്തിയ നികുതി ഇളവുകളുടെ ആനുകൂല്യം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്നും കൗണ്‍സില്‍ പരിശോധിക്കും. നികുതി കുറച്ചിട്ടും ചില ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചു എന്ന പരാതിയെത്തുടര്‍ന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്. നികുതി കുറയുന്നതോടെ ആഭ്യന്തര ഉത്പാദനം കൂടുതല്‍ കാര്യക്ഷമമാകും. വിയറ്റ്നാം, തായ്ലന്ഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെ പരോക്ഷനികുതി കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി. കുറയ്ക്കാന്‍ കേന്ദ്രം
