5 36

ഡിമന്‍ഷ്യ അഥവാ സ്മൃതിനാശരോഗം 45 ശതമാനവും തടയാവുന്നതോ വൈകിപ്പിക്കാവുന്നതോ ആണെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് മരണകാരണമാകാവുന്ന രോഗങ്ങളില്‍ ഏഴാം സ്ഥാനമാണ് ഡിമന്‍ഷ്യയ്ക്കുള്ളത്. പ്രായമായവരില്‍ വൈകല്യങ്ങള്‍ക്കും അവശതയ്ക്കും ആശ്രിതത്വത്തിനും പ്രധാനകാരണങ്ങളിലൊന്നും ഇതാണ്. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് ഡിമന്‍ഷ്യ. ഇത് ഓര്‍മശക്തിയെയും ചിന്തിക്കാനുള്ള കഴിവിനെയും പ്രവര്‍ത്തനങ്ങളെയും എല്ലാം ബാധിക്കുന്നു. ഡിമന്‍ഷ്യ ചികിത്സിച്ചു മാറ്റാനാവില്ല. എന്നാല്‍ 45 ശതമാനം വരെ രോഗസാധ്യത തടയാനാവും. പുകവലി, മദ്യപാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍, ശാരീരികമായ നിഷ്‌ക്രിയത, വായു മലിനീകരണം, രക്തസമ്മര്‍ദം, പ്രമേഹം ഉള്‍പ്പെടെയുള്ള നോണ്‍കമ്മ്യൂണിക്കബിള്‍ രോഗങ്ങള്‍ ഇവയെല്ലാമാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍. 65 വയസ്സ് കഴിഞ്ഞവരിലാണ് സാധാരണയായി രോഗം കാണപ്പെടുക എന്നതിനാല്‍ ഇത് പ്രായമാകലിന്റെ ഭാഗമായി ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ ബൗദ്ധികമായ പ്രവര്‍ത്തനക്കുറവ് നേരിടുന്ന മുതിര്‍ന്നവര്‍ക്ക് ബൗദ്ധിക ഉണര്‍വ് നല്‍കുന്ന പരിശീലനം നല്‍കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു. രക്താതിമര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഇവ നിയന്ത്രിക്കുന്നതും ഡിമന്‍ഷ്യ സാധ്യത കുറയ്ക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. ഇതിനായി നോണ്‍കമ്മ്യൂണിക്കബിള്‍ ഡിസീസ്, മാനസികാരോഗ്യം, തലച്ചോറിന്റെ ആരോഗ്യം ഈ വിഭാഗങ്ങളെല്ലാം ശക്തമായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ലോകാരോഗ്യസംഘടന പ്രസ്താവിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *