ഫെരാരിയുടെ ചരിത്രത്തിലെ ആദ്യ ഇലക്ട്രിക് കാറായ ‘ഫെരാരി ലൂചെ’ കാലിഫോര്‍ണിയയിലെ ആര്.എം. സോത്ത്ബീസ് ലേലത്തില്‍ 40 മില്യണ്‍ ഡോളറിന് (ഏകദേശം 382.66 കോടി രൂപ) വിറ്റു. ഒരു പുതിയ വാഹനം ലേലത്തില്‍ വില്‍ക്കുന്ന റെക്കോഡ് തുകയാണിത്. ചാരിറ്റി ലേലത്തില്‍ വില്ക്കപ്പെട്ട ഈ വാഹനം, സാധാരണ വിലയേക്കാള്‍ 35 മടങ്ങ് അധികം തുകയാണ് സമാഹരിച്ചത്. മുന്‍ ബ്രിട്ടീഷ് ഐഫോണ്‍ ഡിസൈനര്‍ സര് ജോണി ഐവ് ആണ് ഈ വാഹനത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രം. ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഫെരാരിയുടെ ആദ്യ പ്രവേശനം കൂടിയാണിത്. വെള്ള നിറത്തിലുള്ള ഫിനിഷും, കസ്റ്റമൈസ്ഡ് ബ്രേക്കുകളും, പ്രത്യേക തരം ചക്രങ്ങളും അടങ്ങിയ സവിശേഷമായ രീതിയിലാണ് ലേലത്തില്‍ പോയ ഈ കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലേലത്തില്‍ ലഭിച്ച തുക മുഴുവന്‍ ഫെരാരി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പരിപാടികള്‍ക്കായി സംഭാവന ചെയ്യുമെന്ന് സോത്ത്ബീസ് അറിയിച്ചു.
ഫെരാരിയുടെ ആദ്യ ഇലക്ട്രിക് കാര്‍ വിറ്റത് റെക്കോഡ് തുകയ്ക്ക്
