നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സർക്കാരിനുമെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകൾ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ പരീക്ഷാ ബോഡിയുടെ പിഴവുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കുകയാണെന്നും, തെറ്റ് ചെയ്യുന്നത് എൻ ടി എ എന്നാൽ ശിക്ഷ അനുഭവിക്കുന്നത് വിദ്യാർത്ഥികളാണെന്നും രാഹുൽ പറഞ്ഞു. ചോദ്യപേപ്പർ ചോർന്നോ എന്നതിൽ എൻ ടി എയ്ക്ക് ഉത്തരം ഇല്ല, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു.
എൻ ടി എയ്ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
