ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തിയ ‘കാട്ടാളന്‍’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്‌സിലൂടെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാനാകും. മനോരമ മാക്‌സിന്റെ തമിഴ്, കന്നഡ ഭാഷകളിലേക്കുള്ള ആദ്യ ഡബ്ബിങ്- റിലീസ് കൂടിയാണിത്. ‘കാട്ടാളന്റെ’ തമിഴ്, കന്നഡ റിലീസിലൂടെ ഈ സമീപനത്തിന് തുടക്കമിടുകയാണ് പ്ലാറ്റ്ഫോം. ഐവറി കാര്‍ട്ടല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ‘കാട്ടാളന്‍’, അധികാരത്തിനും നിയന്ത്രണത്തിനും പ്രതികാരത്തിനും അതിജീവനത്തിനുമായി ഏറ്റുമുട്ടുന്ന ശക്തികളുടെ കഥയാണ്. ആന്റണി വര്‍ഗീസിനൊപ്പം സുനില്‍, കബീര്‍ ദുഹാന്‍ സിങ്, ദുഷാര വിജയന്‍, ജ?ഗദീഷ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
