സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന് ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘കാതങ്ങള്‍ ദൂരെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വര്‍മയാണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. സഞ്ജിത്ത് ഹെഗ്ഡെയാണ് ആലപിച്ചത്. അഖില ഭാര്ഗവന് നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് എന്ന ശക്തി കിട്ടുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്, കിരണ്‍ പീതാംബരന്, പാര്‍വ്വതി ആര് കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ ചിത്രത്തിലെ ആദ്യ ഗാനം
