സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗുജറാത്തിലെ സൂറത്തിലെ വിവരാവകാശ പ്രവർത്തകനായ അമിത് തിവാരി. റിട്ട. മഹാരാഷ്ട്ര സർക്കാർ ജീവനക്കാരനായ ദീപ്കെയുടെ പിതാവ് ഭഗവാൻ റാവു ദീപ്കെ എങ്ങനെയാണ് മകന്റെ വിദേശ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയതെന്നാണ് അമിത് തിവാരിയുടെ ചോദ്യം. ഇതിനുപുറമേ സിജെപി ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഫണ്ട് സ്വീകരിക്കുന്നത് സംബന്ധിച്ചും അമിത് തിവാരി ചോദ്യമുന്നയിച്ചിട്ടുണ്ട്. കപിൽ സിബൽ സിജെപി പ്രതിഷേധക്കാർക്കായി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടിലും അന്വേഷണം വേണമെന്നും അമിത് തിവാരി ആവശ്യപ്പെടുന്നു.
അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ
