അടുത്തിടെ ഹോണ്ട പുറത്തിറക്കിയ സിബി500 റെട്രോ റോഡ്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ ബൈക്ക് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഈ ബൈക്ക് ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തും. ഹോണ്ട സിബി350 നിരയ്ക്ക് മുകളിലാണ് ഈ ബൈക്കിന്റെ സ്ഥാനം. 27.76 ബിഎച്ച്പി കരുത്തും 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 501 സിസി, എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എന്ജിന് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ അസിസ്റ്റ്/ സ്ലിപ്പര്‍ ക്ലച്ചും നല്‍കിയിട്ടുണ്ട്. മികച്ച ബില്‍ഡ് ക്വാളിറ്റി, ട്യൂബ് ലെസ് വയര്‍- സ്പോക്ക് വീലുകള്‍ അടക്കം നിരവധി ഫീച്ചറുകളുമാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുക.
സിബി500 റെട്രോ റോഡ്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു
