മലയാളികളുടെ യാത്രാ വായനയില്‍ അധികം കടന്നുവന്നിട്ടില്ലാത്ത ഒരു രാജ്യം, അവിടുത്തെ മൂന്ന് പ്രസിദ്ധമായ നഗരങ്ങള്‍ -ഹെറാത്ത്, കാണ്ഡഹാര്‍, കാബൂള്‍. നാമിന്നുവരെ കണ്ടിട്ടില്ലാത്ത ആ നഗരത്തിന്റെ ഭംഗിയെക്കുറിച്ച് വെറുതെ പറഞ്ഞുപോവുക എന്നതിനപ്പുറം, സോവിയറ്റ് – അമേരിക്കന്‍ കാലഘട്ടം മുതല്‍ നജീബുള്ളയും താലിബാനും വരെയുള്ള അഫ്ഗാന്‍ ചരിത്രവും പറഞ്ഞുവെക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ‘ദി റോഡ് ടു കാബൂള്‍’. മുഹമ്മദ് ഫഹീം ടി.സി. ബിബ്‌ളോഫിലിക് ഇന്‍സാനിറ്റീസ്. വില 285 രൂപ.
ദി റോഡ് ടു കാബൂള്‍
