മലയാള സിനിമയില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ ചിത്രം കൂടി എത്തുകയാണ് ‘കണ്ടന്’. പുതുമുഖ സംവിധായകന് ആയ ജിബിന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിബിന്‍ ആന്റണി, അലന് ജേക്കബ് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. രചന, എഡിറ്റിംഗ്, ലിറിക്സ് എന്നിവ സംവിധായകന് ജിബിന്‍ ആന്റണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും യൂകെയില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് യൂകെ മലയാളികളായ പുതുമുഖങ്ങള്‍ ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ജെയ്സണ്‍ ജോണ്‍ ആണ്. സൂരജ് സന്തോഷ്, സിതാര കൃഷ്ണകുമാര്‍, അഞ്ജു ജോസഫ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് യുകെ മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഒരു മലയാള സിനിമ കേരളത്തിലും യുകെയിലും ആയി ഈ മാസം 31 ന് പ്രദര്‍ശത്തിനെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
യുകെ മലയാളികള്‍ നിര്‍മ്മിച്ച ‘കണ്ടന്’ റിലീസിന്
