അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും പ്രധാന കഥാപാത്രങ്ങളായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഹൈവാന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 11-ന് ചിത്രം തിയറ്ററുകളിലെത്തും. അക്ഷയ് കുമാറിന്റെയും സെയ്ഫ് അലി ഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നേര്‍ക്കുനേര്‍ എത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സയാമി ഖേറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ.വി.എന്‍. പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.
