rahul 22

ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ രാഹുൽ ഗാന്ധി ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. നവംബർ 22 നാണ് രാഹുൽ ഗാന്ധി എത്തുക. ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 ന് വോട്ടെണ്ണല്‍. ഹിമാചലിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, പ്രമുഖ പാർട്ടി നേതാക്കളുടെ നിരവധി പ്രചാരണ റാലികൾ ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തും. ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആറാം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഈ ഏറ്റവും പുതിയ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്തെ 142 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോണ്‍ഗ്രസ് പാർട്ടി പ്രഖ്യാപിച്ചു.

ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ രാഹുല്‍ പ്രചാരണത്തിന് എത്താതിരുന്നതിനെ ബി ജെ പി വിമർശിച്ചിരുന്നു .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *