കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍.സുധാകരന്‍റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യണം. ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ തുറന്നടിച്ചു. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നൽകുന്നു.
കെ.സുധാകരൻ്റെ ആര്‍എസ്എസ് പരാമര്‍ശത്തിൽ മുസ്ലിം ലീഗിന് അതൃപ്തി; എം കെ മുനീർ
