7 45

നല്ല ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഉറക്കം ശരിയായാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതു മുതല്‍ ശാരീരിക-മാനസിക ഉന്മേഷം വരെ മെച്ചപ്പെടാന്‍ സഹായിക്കും. ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒന്നാണ് ഉറക്കക്കുറവ്. പതിവായി ഉറക്കക്കുറവ് നേരിട്ടാല്‍ അത് ക്രമേണ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഉറക്കം ക്രമീകരിക്കാന്‍ ആയുര്‍വേദം പ്രകാരം ചില ടെക്‌നിക്കുകള്‍ നോക്കാം. രാത്രി ഭക്ഷണം അധികം വൈകാതെ, മിതമായ അളവില്‍, എരിവും പുളിയും ഉപ്പും കുറച്ച് ശീലിക്കാം. കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് മൊബൈല്‍, ടിവി എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന സീരിയല്‍, സിനിമ എന്നിവ കാണുന്നത് ഒഴിവാക്കുക. പകലുറക്കം ഒഴിവാക്കുക. വേനല്‍ക്കാലത്ത് ഉച്ചയ്ക്ക് അല്‍പം വിശ്രമം ആകാം. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ രാത്രിയില്‍ ഒഴിവാക്കി ചൂടുപാല്‍ സേവിക്കാവുന്നതാണ്. തലയില്‍ എണ്ണ തേച്ച് കുളിക്കണം. മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന ചിന്തകള്‍ ഒഴിവാക്കി മനസ്സ് സ്വസ്ഥമാക്കി ഉറങ്ങാന്‍ കിടക്കുക കാല്‍പാദങ്ങളില്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഏതെങ്കിലും എണ്ണകള്‍ പുരട്ടിയോ അല്ലാതെയോ മസാജ് ചെയ്യുന്നത് ഉറക്കം ലഭിക്കാന്‍ നല്ലതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് തലയില്‍ തുങ്കദ്രുമാദി, ആറുകാലാദി എണ്ണകളും ദേഹത്ത് പിണ്ഡതൈലം, ലാക്ഷാദി പോലുള്ള എണ്ണകളും ഉപയോഗിക്കാം. ഓരോരുത്തരുടെയും ദേഹപ്രകൃതിക്ക് ഇണങ്ങുന്നതാണോയെന്നു ഡോക്ടറെ കണ്ട് ഉറപ്പു വരുത്തണം. വിഷ്ണുക്രാന്തി പാലില്‍ അരച്ച് കുടിക്കുന്നതും അശ്വഗന്ധ ചൂര്‍ണം അല്ലെങ്കില്‍ ശംഖുപുഷ്പ ചൂര്‍ണം പാലില്‍ കലക്കി രാത്രി കിടക്കുന്നതിനു മുന്‍പായി സേവിക്കാവുന്നതാണ്. ഇതും ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *