ചില ആചാരങ്ങളില്‍ അങ്ങേ അറ്റത്തെ നിഷ്ഠ പാലിക്കുന്നവരാണ് കടലിന്റെ മക്കള്‍, പ്രത്യേകിച്ച് സ്ത്രീകള്‍. അവരുടെ നുഷ്ഠാനങ്ങളെപ്പറ്റിയും അനുഭവങ്ങളെപ്പറ്റിയുമൊക്കെ അതിമനോഹരമായ പ്രതിപാദനം ചാന്ദിനി നോവലില്‍ കടല്‍ സാക്ഷി എന്ന തലക്കെട്ടിന്റെ അര്‍ത്ഥവൈപുല്യവും ഭാവസൗന്ദര്യവും നോവല്‍ അവസാനിക്കുന്നതോടെ വായനക്കാരന്റെ ഹൃദയത്തിലും മനസ്സിലും മായാത്ത രേഖകള്‍ കോരിയിടുന്നു. ചെറുതെങ്കിലും, അതിമനോഹരമാണ് ഈ ആഖ്യായികയും അതിലെ പ്രതിപാദ്യവിഷയമായ കടലിന്റെ മക്കളുടെ ജീവിതവും. ഈ നോവലിലെ സന്ദേശങ്ങള്‍ക്ക് ഏഴാം കടലിനും അക്കരെയുള്ള രാജ്യങ്ങളിലും ശക്തമായ പ്രസക്തിയുണ്ട്. ‘കടല്‍ സാക്ഷി’. ചാന്ദ്‌നി ജയരാജ്. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 142 രൂപ.
